Beetroot Granules Payasam And Palada Recipes

22/02/2025
by Shajahan PA

Beetroot Granules Payasam And Palada

beetroot%20powder.png?1740420647045dried%20beetroot.jpg?1740420588013beetroot%20granuls.png?1740420902503

Beetroot is a prehistoric vegetable that is often overlooked and packed with nutrients. If you're one of those people who says 'I don't eat beetroot', then be here to hear me out, beetroot granules are the best! Not only are they delicious, but they are also a great source of 'good' carbohydrates and sugars that give you plenty of energy. In fact, beetroot has the highest sugar content of any vegetable! So, kids should love it. For the health conscious, beetroot is packed with incredible nutrients.

ബീറ്റ്റൂട്ട്' ഏറ്റവും മധുരമുള്ള വെജിറ്റേറിയൻ ഗ്രാനുലുകൾ

ബീറ്റ്റൂട്ട് എന്നത് പലപ്പോഴും അവഗണിക്കപ്പെടുന്ന പോഷകങ്ങളാൽ സമ്പന്നമായ ഒരു ചരിത്രാതീത പച്ചക്കറിയാണ്. 'ഞാൻ ബീറ്റ്റൂട്ട് കഴിക്കില്ല' എന്ന് പറയുന്ന ആളുകളിൽ ഒരാളാണെങ്കിൽ, എന്നെ കേൾക്കാൻ ഇവിടെയിരിക്കുക, ബീറ്റ്റൂട്ട്  ഗ്രാനുലുകൾ ഏറ്റവും മികച്ചത്! അവ രുചികരമാണെന്ന് മാത്രമല്ല, നിങ്ങൾക്ക് ധാരാളം ഊർജ്ജം നൽകുന്ന 'നല്ല' കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും ഒരു പ്രധാന ഉറവിടവുമാണ്. വാസ്തവത്തിൽ, ഏതൊരു പച്ചക്കറിയേക്കാളും ഉയർന്ന പഞ്ചസാരയുടെ അളവ് ബീറ്റ്റൂട്ടിലാണ്! അതിനാൽ, കുട്ടികൾ ഇത് ഇഷ്ടപ്പെടണം. ആരോഗ്യത്തെക്കുറിച്ച് ബോധമുള്ളവർക്ക്, ബീറ്റ്റൂട്ടിൽ അവിശ്വസനീയമായ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു.

Beetroot Granules Payasam And Palada Cooking Recipes

Beetroot%20payasam%20Recipes.png?1740573260087

‎പായസവും പാലടയും നിങ്ങൾക്ക് അങ്ങേയറ്റം ഇഷ്ടമുള്ള ഒന്നാണ് എന്ന് ഞങ്ങൾ കരുതുന്നു എന്നാൽ അത് ബീറ്റ്റൂട്ട് , ക്യാരറ്റ് , മധുരക്കിഴങ്ങ് പോലുള്ള പച്ചക്കറികൾ ഉപയോഗിച്ച് വളരെ പാചകം ചെയ്തെടുക്കാം എങ്കിലോ? ‎ബീറ്റ്റൂട്ട്,  ക്യാരറ്റ് , മധുരക്കിഴങ്ങ് ഇതുപോലുള്ള പച്ചക്കറികൾ വ്യത്യസ്തമായ വിറ്റാമിനുകളും മറ്റു പോഷകങ്ങളും കൊണ്ട് സമൃദ്ധമാണ് സാധാരണ പായസത്തിൽ നിന്നും പാലടയിൽ നിന്നും ഇവയൊന്നും ലഭിക്കില്ല എന്നിരിക്കെ ബീറ്റ്റൂട്ട്  ക്യാരറ്റ് , മധുരക്കിഴങ്ങ് ഇവയൊക്കെ ഉപയോഗിച്ച് പായസവും പാലടയും ഒക്കെ തയ്യാറാക്കുക എന്നാൽ അത് വളരെ രുചികരവും ആരോഗ്യപ്രദവുമാണ്.

 ഇന്ന് നമുക്ക് അതിൻറെ റെസിപ്പികളെ കുറിച്ച് സംസാരിക്കാം ‎ബീറ്റ്റൂട്ട്,  ക്യാരറ്റ് , മധുരക്കിഴങ്ങ് ഇവ മൂന്നിനും നമ്മൾ ഉപയോഗിക്കുന്നത് ഒരു റെസിപ്പി തന്നെയാണ് നിങ്ങളുടെ ഇഷ്ടത്തിനും ആഗ്രഹത്തിനും കലാബോധത്തിനും അനുസരിച്ച് നിങ്ങൾക്ക് മാറ്റം വരുത്താം ‎സാധാരണ റൂട്ട് പച്ചക്കറികൾ ഉപയോഗിച്ച് പാലട പോലുള്ളതോ പായസം പോലുള്ളതോ ആയ സാധനങ്ങൾ നിർമ്മിക്കുമ്പോൾ മുകളിൽ പറഞ്ഞ പച്ചക്കറികളിലെ ജലാംശവും ഇഷ്ടമല്ലാത്ത ചില രുചികളും കൂടിക് കലരാൻ സാധ്യതയുണ്ട് മാത്രമല്ല ഇത്തരം കിഴങ്ങ് വർഗ്ഗങ്ങൾ ക്ലീൻ ചെയ്ത് അരിഞ്ഞെടുത്ത് തയ്യാറാക്കുന്നതിനുള്ള സമയം നഷ്ടവും അതിനുള്ള പ്രതിവിധിയാണ് Gramin Valley യുടെ വെജിറ്റബിൾ ഗ്രാനൂസുകളും പൗഡർകളും . 

നേരെ റെസിപിയിലേക്ക് പോകാം...... ‎Gramin Valley യുടെ വെജിറ്റബിളിന്റെ ഫ്രൂട്സിന്റെയോ ഗ്രാന്യൂളുകളോ പൗഡറുകളോ സെലക്ട് ചെയ്യുക ഗ്രാനൂലു കൾ ആണ് ഞങ്ങൾ കൂടുതലും റെക്കമെന്റ് ചെയ്യുന്നത് .‎   20 ഗ്രാം Gramin Valley യുടെ ബീറ്റ്റൂട്ട് ഗ്രാന്യൂൾസ് എടുക്കുക അത് ഒരു ക്ലാസിൽ ഇട്ടശേഷം അതിൻറെ ഇരട്ടി പച്ചവെള്ളം ഒഴിക്കുക 10 മിനിറ്റ് കാത്തിരിക്കുക. അതോടൊപ്പം തന്നെ 100 gm ചവ്വരി 10 മിനിറ്റ് നേരം പച്ച വെള്ളത്തിൽ ഇട്ടു വയ്ക്കുക

‎അത്യാവശ്യം അടി ഭാഗം കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വയ്ക്കുക നല്ലവണ്ണം ചൂടായി കഴിയുമ്പോൾ അര ലിറ്റർ പാല് അതിൽ ഒഴിച്ചു കൊടുക്കുക പാല് ചൂടായി വരുന്ന നേരം നേരത്തെ കുതിരാൻ വച്ചിരുന്ന ചവ്വരിയും Gramin Valley യുടെ ബീറ്റ്റൂട്ട് ഗ്രാനൂസും അതിലേക്ക് ചേർത്ത് ഇളക്കുക കൂടെ 3 ഏലക്കാ ചതച്ചത് ഒന്നര ഇഞ്ച് നീളത്തിൽ കറുകപ്പട്ട ഒരു കഷണം എന്നിവ കൂടി ചേർക്കുക 5 മിനിറ്റ് നല്ലപോലെ ഇളക്കുക ശേഷം പഞ്ചസാര ചേർക്കുക ഒരു സ്പൂൺ നറു നെയ്യ് ചേർക്കുക നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക പാല് അത്യാവശ്യം കുറുകി പറ്റുന്നവരെ വിളിക്കുക പാലിനകത്തുള്ള ചവ്വരി സോഫ്റ്റ് ആകുന്നത് വരെ നല്ലപോലെ ഇളക്കുക ഒരു വിധം കട്ടിയാകുന്ന സമയത്ത് ഒരു സ്പൂൺ കൂടി നറു നെയ്യ് ചേർത്ത് ഇളക്കി ആവശ്യമുണ്ടെങ്കിൽ കശുവണ്ടി പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് അടുപ്പിൽ നിന്ന് താഴെ ഇറക്കുക.... നിങ്ങൾക്ക് ചൂടോടെ ഇത് കഴിക്കാം വളരെ രുചികരമാണ് എന്നാൽ ചെറിയ കുട്ടികൾ ഏറ്റവും താല്പര്യപ്പെടുന്നത് നല്ലപോലെ തണുപ്പിച്ചിട്ടാണ് . സാധാരണ ഒരാൾക്ക് ഇത് തയ്യാറാക്കിയെടുക്കാൻ 20 , 25 മിനിറ്റ് ധാരാളം മതി ‎ഗ്രാമീൺ വാലിയുടെ പ്രോഡക്ടുകൾ ഉപയോഗിച്ച് നിങ്ങൾ പാചകം ചെയ്യുന്നതിന്റെ വീഡിയോകളോ ഫോട്ടോകളോ അല്ലെങ്കിൽ ഞങ്ങൾക്ക് അയച്ചു തരാൻ മറക്കരുത് നിങ്ങളുടെ പേരിൽ ഞങ്ങൾ അത് പ്രസിദ്ധീകരിക്കുന്നതാണ് നിങ്ങൾ ഉണ്ടാക്കിയെടുത്ത ഭക്ഷണത്തിൻറെ പേര് നിങ്ങളുടെയോ നിങ്ങൾ ഇഷ്ടപ്പെട്ടവരുടെയോ പേര് നൽകാൻ മടിക്കേണ്ട അത് ഇനി ആ പേരിൽ അറിയപ്പെടട്ടെ .
‎ ‎

Comments

No posts found

Write a review