Beetroot Latte Cooking Recipes

27/02/2025
by Shajahan PA
BEETROOT LATTE COOKING RECIPES

Beetroot Latte Cooking Recipes

കാണാൻ ചേലൊക്കെ ഉണ്ടെങ്കിലും പലർക്കും താൽപര്യം ഇല്ലാത്ത ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ധാരാളം പോഷക ഗുണങ്ങൾ അതിനുണ്ട്. കലോറി കുറഞ്ഞ ബീറ്റ്റൂട്ടിൽ പൊട്ടാസ്യം, വിറ്റാമിൻ എ, ഇരുമ്പ്, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനു മാത്രമല്ല നിങ്ങളുടെ ചർമ്മത്തിനും ഏറെ ഗുണകരമാണ്. അതിനാൽ ഭക്ഷണക്രമത്തിൽ നിന്നും ബീറ്റ്റൂട്ട് ഒഴിവാക്കരുത്. ഇഷ്ടത്തോടെ അത് കഴിക്കാൻ ചില സ്പെഷ്യൽ റെസിപ്പികൾ പരീക്ഷിക്കാം. അതിലൊന്നാണ് ബീറ്റ്റൂട്ട് ലാറ്റെ. പഞ്ചസാര ഇല്ലാതെ തയ്യാറാക്കാവുന്ന തികച്ചും ഹെൽത്തിയായ റെസിപ്പിയാണിത്

ചേരുവകൾ

  • ബീറ്റ്റൂട്ട്- 1
  • ഈന്തപ്പഴം- 3
  • വാനില എസെൻസ്- 1ടീസ്പൂൺ
  • പാൽ- 2 കപ്പ്
  • കറുവാപ്പട്ട- 2 no

തയ്യാറാക്കുന്ന വിധം

  • 20 ഗ്രാം Gramin Valley യുടെ ബീറ്റ്റൂട്ട് ഗ്രാന്യൂൾസ് എടുക്കുക, അത് ഒരു ക്ലാസിൽ ഇട്ടശേഷം അതിൻറെ ഇരട്ടി പച്ചവെള്ളം ഒഴിക്കുക 10 മിനിറ്റ് കാത്തിരിക്കുക
  • അതിലേയ്ക്ക് കുരുകളഞ്ഞ 5 ഈന്തപ്പഴവും, ഒരു ടീസ്പൂൺ Honey, 500 ML പാലും ചേർത്ത് അരച്ചെടുക്കാം.
  • ഒരു പാനിലേയ്ക്ക് ഇത് മാറ്റി അടുപ്പിൽ വയ്ക്കാം.
  • ഒരു കറുവാപ്പട്ട ചേർത്ത് മൂന്ന് മിനിറ്റ് തിളപ്പിക്കാം.
  • ശേഷം ഗ്ലാസിലേയ്ക്കു പകർന്ന് കുടിച്ചോളൂ.

Comments

No posts found

Write a review